Wednesday 24 December 2014

പെരിന്തല്‍മണ്ണ ഉപജില്ലയിലെ കലാമേളയില്‍ ഒന്നാം സ്ഥാനം ലഭിച്ച പ്രതിഭകളെ അനുമോദിക്കുന്നു.30-12-2014 ചൊവ്വാഴ്ച കാലത്ത് പത്തുമണിക്ക്- പെരിന്തല്‍മണ്ണ മുന്സിപല്‍ ടൌണ്‍ഹാളില്‍-പങ്കെടുക്കുക-വിജയിപ്പിക്കുക

Friday 19 December 2014

2013-2014 വര്‍ഷത്തില്‍ ബെസ്റ്റ്‌ പി ടി എ അവാര്‍ഡ്‌ നേടിയ പെരിന്തല്‍മണ്ണ ഈസ്റ്റ്‌ ഗവ എല്‍ പി സ്കൂള്‍ പ്രധാനാധ്യാപിക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്നും അവാര്‍ഡ്‌ തുക കൈപ്പറ്റുന്നു.

Sunday 9 November 2014




പെരിന്തൽമണ്ണ  ഉപജില്ലയിലെ  2014 -15 വർഷത്തിലെ  വിദ്യാരംഗം  സാഹിത്യോത്സവം    ചെറുകര  എ യു പി  സ്കൂളിൽ വെച്ച്  8 / 11 / 2 0 1 4 ന്  സമുചിതമായി  കൊണ്ടാടി .

Friday 7 November 2014

IEDS/ CWSN  2014-15  വളരെ  പ്രധാനം
1 മുതൽ 8 വരെ അർഹരായ  റിനുവൽ  കുട്ടികളുടെ വിവരങ്ങളാണ്   അയചുതന്ന  പ്രോഫോര്മയിൽ  പൂരിപ്പിച്ചു നല്കേണ്ടത്.14.11.2014 നു ലിസ്റ്റ് ഡി.പി .ഐ . ഓഫീസിലേക്ക്  നൽകേണ്ടതിന്നാൽ  11.11.2014  നു തന്നെ  നല്കേണ്ടതാണ് .  സമയത്ത്  ലിസ്റ്റ് നല്കാതെ ആനുകൂല്യങ്ങൾ  ലഭിക്കാതെ വന്നാൽ  ഉത്തരവാദിത്തം  പ്രധാനധ്യപകനായിരിക്കും  എന്നറിയിക്കുന്നു 

Wednesday 5 November 2014


2014-2015 വര്‍ഷത്തിലെ പെരിന്തല്‍മണ്ണ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്‍റെ ലോഗൊ പ്രകാശനം ബഹു.പെരിന്തല്‍മണ്ണ മുന്സിപല്‍ ചെയര്‍പേര്‍സന്‍ ശ്രീമതി.നിഷി അനില്‍രാജ്‌ പെരിന്തല്‍മണ്ണ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നിര്‍വഹിച്ചു
2014-2015 വര്‍ഷത്തിലെ പെരിന്തല്‍മണ്ണ ഉപ ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍റെ ലോഗൊ പ്രകാശനം ചെയ്തു.

Thursday 4 September 2014







പെരിന്തല്‍മണ്ണ താലൂക്ക് തല പൂക്കളമത്സരത്തിനായി പെരിന്തല്‍മണ്ണ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാര്‍ ഒരുക്കിയ പൂക്കളം

Friday 29 August 2014

സംപൂര്‍ണ്ണയില്‍ ഹുമണ്‍ റിസോര്‍സില്‍ ജീവനക്കാരുടെ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യേണ്ട അവസാനതീയ്യതി 30/08/2014 ആണ്. എല്ലാ പ്രധാനാദ്ധ്യാപകരും നിശ്ചിത സമയത്തിനകം ആവശ്യമായ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു

Sunday 17 August 2014

Headmasters conferance on 18/08/2014.Head masters are directed to bring and hand over the following de
tails
1)List of text books not received till date.
2)Requirement of kitchen come store in Govt/Aided schools for the year 2014-2015
School co operative secretaries are requested to forward the details of present stock postion with in two days in my office.

Thursday 14 August 2014

ക്ളസ്ററ്ര്‍ തല പരിശീലന പരിപാടി 16/08/14 ന് പെരിന്തല്‍മണ്ണ വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു.തുടര്‍പരിശീലനപരിപാടിയില്‍ എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കെണ്ടാതാണെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു .
14/08/2014ന് പെരിന്തല്‍മണ്ണ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനോദ്ഘാടനം ബഹു.ബ്ളോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അബൂബക്കര്‍ഹാജി നിര്‍വഹിച്ചു

Sunday 10 August 2014

പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷതീയ്യതി ആഗസ്റ്റ്‌ ഇരുപതാം തീയ്യതി വരെ നീട്ടി ഉത്തരവായിട്ടുണ്ട്.നിശ്ചിത തീയ്യതിക്കകം അപേക്ഷ ഓണ്‍ലയ്നില്‍ സമര്‍പ്പിക്കാന്‍ പ്രധാനാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കുക.

Friday 8 August 2014

 അറിയിപ്പ്..........11.08.2014 ന് ഉച്ചയ്ക്ക്  2 മണിക്ക്    കോണ്‍ഫരൻസ്  ഹാളിൽ  വെച്ചു  ചേരുന്ന  പ്രധാനാധ്യാപക  യോഗത്തിൽ  നിർബന്ധമായും  പങ്കെടുക്കേണ്ടതാണെന്ന്  അറിയിക്കുന്നു 

Tuesday 5 August 2014

MGS/OBC/FC സ്കോളർഷിപ്പ്  ഇനത്തിൽ തുക നീക്കിയിരുപ്പുണ്ടെങ്കിൽ  എത്രയും പെട്ടന്ന്  ഓഫീസിൽ തിരിച്ചടക്കെണ്ടതാണ് . കാലതാമസം  നേരിട്ടാൽ സ്വീകരിക്കുന്നതല്ല .

Thursday 24 July 2014

പ്രീ മെട്രിക്  സ്ക്കോള ര്ഷിപ്  അപേക്ഷ   20.08.2014  ,5 മണി  വരെ  ബന്ധപെട്ട സ്കൂളധികാരി  മുൻപാകെ  സമർപ്പിക്കാവുന്നതാണ് . ഇമെയിൽ ചെയ്ത സർകുലർ  ശ്രദ്ധിക്കേണ്ടതാണ് 

സ്കൂൾ   പാർലിമെന്റ് തെരഞ്ഞെടുപ്പ്  സംബന്ധിച്ച  നിർദേശം  മെയിൽ  ചെയ്തിട്ടുണ്ട്  . ആയത്  കർശനമായി   പാലിക്കേണ്ടതാണ് 

ജി എല്‍ പി സ്കൂള്‍ പെരിന്തല്‍മണ്ണ ഈസ്റ്റ്‌ ഈ അദ്ധ്യയനവര്‍ഷത്തെ സ്കൂള്‍ കലണ്ടര്‍ പുറത്തിറക്കി.

Tuesday 22 July 2014

2013-14 വര്‍ഷത്തെ നൂണ്‍ ഫീഡിംഗ് റെക്കോര്‍ഡ് പരിശോധന ആഗസ്റ്റ്‌ മാസത്തില്‍ നടത്തുന്നു.പരിശോധനക്കായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കാന്‍ പ്രധാനഅദ്ധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കുക

Monday 21 July 2014

2013-14 വർഷത്തിൽ  കലകളിൽ ശോഭിച്ച   കുട്ടികൾക്കുള്ള ധനസഹായത്തിനുള്ള  അപേക്ഷയുടെ സർകുലരും  അപേക്ഷാഫോറവും  ഇമെയിൽ  ചെയ്തിട്ടുണ്ട് . അപേക്ഷകരുണ്ടെങ്കിൽ  3  സെറ്റ്  അപേക്ഷ 25.7.2014  നകം  നല്കേണ്ടതാണ് .
സം സ് കൃത  അദ്ധ്യാപകർക്കുള്ള  രചനാ  മത്സരങ്ങൾ  നടത്തുന്നു  .രചനകൾ 30..7.2014  മുൻപായി  ഡി .പി .ഐ. ഓഫീസിൽ  എത്തേണ്ടതാണ് 

ഈ മാസത്തെ പ്രധാനാധ്യാപക യോഗം ഇരുപത്തിമൂന്നാം തീയ്യതി ഉച്ചക്ക് രണ്ടു മണിക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്നതാണ്. എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് എഇഒ അറിയിക്കുന്നു.

Sunday 20 July 2014

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ഉടെ ഒഴിവുണ്ട്.ഒരു മാസത്തില്‍ പത്തു ദിവസം ജോലി ഉണ്ടായിരിക്കും.യോഗ്യത ഉള്ള ഉദ്യോഗാര്‍ഥികള്‍ കുടുംബശ്രീ മുഖേന ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

Friday 18 July 2014

അധ്യാപക അവാർഡ്

അധ്യാപക അവാർഡിന്റെ അപേക്ഷ 22.7.14നുള്ളിൽ എ .ഇ.ഓ. ഓഫീസിൽ എത്തിക്കേണ്ടതാണ് .

Tuesday 1 July 2014

NOTICE - Staff Fixation 2014-15 & Sampoorna

ആറാം പ്രവൃത്തിദിനകണക്കും സമ്പൂര്‍ണ്ണയും പ്രത്യേക അറിയിപ്പ്

        ഈ ഓഫീസ്സില്‍ നിന്നും ലഭിച്ച ആറാം പ്രവൃത്തിദിനകണക്കിന്റെ പ്രിന്റൗട്ടില്‍ കണ്ടുപിടിച്ച പിശകുകള്‍ തിരുത്തിനല്‍കുന്നതോടൊപ്പം നിര്‍ബന്ധമായും സമ്പൂര്‍ണ്ണയിലും തിരുത്തേണ്ടതാണ്.
പ്രിന്റ്ഔട്ടില്‍ തെറ്റ് സംഭവിച്ചത് സമ്പൂര്‍ണയില്‍ തെറ്റ് വന്നതുകൊണ്ടാണ്. തെറ്റുകളുള്ള സ്കൂളുകള്‍ സമ്പൂര്‍ണ സൈറ്റില്‍ പ്രവേശിച്ച് തെറ്റ് തിരുത്തി Synchronize ചെയ്യുന്നതിനായി  tvmitschool@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് സ്കൂളിന്റെ പേരും കോഡും അയച്ച് ആവശ്യപ്പെടുക.
EIDസമ്പൂര്‍ണ്ണയില്‍ ചേര്‍ക്കാന്‍ സാധ്യമല്ല. UID നമ്പറുകള്‍ ലഭിക്കുന്ന മുറക്ക് സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കേണ്ടതാണ്. ഇനി ടി.സി.,അഡ്മിഷന്‍ ,റിമൂവല്‍ തുടങ്ങിയകാര്യങ്ങള്‍ സമ്പൂര്‍ണ്ണയിലൂടെയും ചെയ്യേണ്ടതാണ്.
 

                                           ഉപജില്ലാവിദ്യഭ്യാസ ഓഫീസര്‍